Skip to main content

പനി: 529 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (നാല്) 529 പേര്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 23 പേരില്‍ 19 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. വല്ലന, മൈലപ്ര, റാന്നി പെരുനാട്, നാറാണംമൂഴി, റാന്നി അങ്ങാടി, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, റാന്നി പഴവങ്ങാടി, വടശേരിക്കര, ചെറുകോല്‍, കോയിപ്രം, മല്ലപ്പുഴശേരി, പുറമറ്റം, റാന്നി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ റാന്നിയില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67 പേര്‍ ചികിത്സ തേടി. 

        (പിഎന്‍പി 2715/18)

date