Skip to main content

സര്‍ക്കാര്‍ ഓഫീസുകളുടെ നാശനഷ്ടം : വിവരങ്ങള്‍ നല്‍കണം

 

പ്രളയക്കെടുതിയില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടത്തിന്റെ വിവരം നിശ്ചിത മാതൃകയില്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസ് മേധാവികള്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കണം. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഈ ലിസ്റ്റ് പരിശോധിച്ച് ഇന്ന് (ആറ്) തന്നെ കളക്ടറേറ്റില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. 

        (പിഎന്‍പി 2729/18)

date