Post Category
ആഗസ്റ്റ് മാസം എല്ലാ കാര്‍ഡുടമകള്‍ക്കും അഞ്ച് കിലോഅരി സൗജന്യം
ആഗസ്റ്റ് മാസത്തെ വിതരണത്തിനായി അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടയില്‍ നിന്നും ഈ മാസം എട്ട് വരെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. ഇതിന് പുറമേ കാര്‍ഡ് ഒന്നിന് അഞ്ച് കിലോഗ്രാം അരി സൗജന്യമായി എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിക്കും. പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരമായി ഡ്യപ്ലിക്കേറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ്ഡസ്ക് പ്രവര്‍ത്തിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് താലൂക്ക് ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് ഫീസ് ഇടാക്കുന്നതല്ല. (പിഎന്‍പി 2736/18)
date
- Log in to post comments