എറണാകുളം അറിയിപ്പുകള്
പരീക്ഷാത്തീയതി
കൊച്ചി: കനത്ത മഴയും വെളളപ്പൊക്കവും കാരണം മാറ്റിവച്ചിരുന്ന എ.ഐ.റ്റി.റ്റി ജൂലൈ 2018 (സെമസ്റ്റര്‍ സ്കീം) പരീക്ഷകള്‍ യഥാക്രമം സപ്തംബര്‍ 10, 11, 12 തീയതികളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്റ്റ്വെയര് വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 20 നും 26 നും മദ്ധ്യേ. 7 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. താല്പര്യമുള്ളവര് സെപ്റ്റംബര്‍ 10- ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 വിലാസത്തില്‍ നേരിട്ടു ഹാജരാകണം. ഫോണ്‍ഃ 0471 2323949.
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സ് ഉളളതും ഇ.പി.എഫ് രജിസ്ട്രേഷന് ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സപ്തംബര്‍ 12-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ഏഴിക്കരയില്‍ ആരംഭിച്ചു
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെയും ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രളയാനന്തര കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഏഴിക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി.
മൊബൈല്‍ മെഡിക്കല്‍ ക്യാമ്പിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഏഴിക്കര യങ്മെന്‍സ് ലൈബ്രറി ഹാളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗീത പ്രതാപന് അധ്യക്ഷയായിരുന്നു.
- Log in to post comments