പ്രളയക്കെടുതി: ദേശീയ ആരോഗ്യദൗത്യം 4.06 കോടി അനുവദിച്ചു
പ്രളയക്കെടുതിയെ തുടര്‍ന്ന് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യസ്ഥാപനങ്ങള്‍ക്കും സബ് സെന്‍ററുകള്‍ക്കും വാര്‍ഡ് ആരോഗ്യ ശുചിത്വ പോഷണസമിതികള്‍ക്കുമായി 4.06 കോടി രൂപ ഫണ്ട് അനുവദിച്ചു. ആരോഗ്യസ്ഥാപനങ്ങള്‍ക്കായി 2.06 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവക്ക് 8 ലക്ഷം രൂപ വീതവും താലൂക്ക് ആശുപത്രികള്‍ക്ക് 3.25 ലക്ഷം രൂപ വീതവും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ക്ക് 4.1 ലക്ഷം രൂപ വീതവും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് 1.35 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്.
പ്രളയബാധിതപ്രദേശങ്ങളിലെ 215 സബ് സെന്‍ററുകള്‍ക്ക് 20000 രൂപ വീതം നല്‍കിയിട്ടുണ്ട്. 43 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ നല്‍കിയത്. ഉപാധിരഹിത ഫണ്ടായാണ് എല്ലാ തുകയും അനുവദിച്ചത്.
ഇതിനു പുറമെ ജില്ലയില്‍ 1151 വാര്‍ഡുതല ആരോഗ്യ ശുചിത്വപോഷണസമിതികള്‍ക്ക് 18000 രൂപ വീതവും അനുവദിച്ചു. നേരത്തേ നല്‍കിയ 10000 രൂപക്ക് പുറമെയാണിത്. ഓരോ വാര്‍ഡിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ 10 വളണ്ടിയര്‍മാരെ കൂടി ഒരു മാസം ആരോഗ്യ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. ഇവര്‍ക്ക് ഈ ഫണ്ടില്‍ നിന്നും ഇന്‍സെന്‍റീവ് നല്‍കും.
ഈ വളണ്ടിയര്‍മാര്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് വീടും പരിസരവും വൃത്തിയാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ സന്ദര്‍ശനം തുടരുകയും ശുചീകരണത്തിന്‍റെയും ക്ലോറിനേഷന്‍റെയും തോത് പരിശോധിക്കുകയും ചെയ്യും.
- Log in to post comments