Post Category
പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതല്‍ പെരുനാട് മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെയും പിഡബ്ലുഡി റോഡിലെയും പഞ്ചായത്ത് റോഡിലെയും പാതയോരങ്ങളില്‍ അപകടകരമായ വിധത്തില്‍ ഇറക്കിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികളും തടികളും ഗതാഗതത്തിന് കാഴ്ച മറയ്ക്കുന്ന വിധത്തില്‍ റോഡിലേക്ക് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments