Skip to main content

ഓണ്‍ലൈന്‍ കോഴ്‌സ്

ഐ എച്ച് ആര്‍ ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടത്തുന്ന ഡെമിസ്റ്റിഫൈങ് എ ഐ ത്രിദിന ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് നവംബര്‍ 28വരെ അപേക്ഷിക്കാം.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ കറന്റ് ട്രെന്‍ഡ്‌സ്, പിക്ചര്‍, മ്യൂസിക്, ടെക്സ്റ്റ് എന്നിവ ഉപയോഗിക്കുന്ന എ ഐ യുടെ ടൂളുകള്‍, എ ഐ യുടെ എത്തിക്‌സും വെല്ലുവിളികളും എ ഐ യുടെയും ജനറേറ്റീവ് എ ഐ യുടെയും തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറേറ്റീവ് എ ഐ യില്‍ താത്പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. വൈകുന്നേരം 7 മുതല്‍ 9 മണി വരെ രണ്ടു സെഷനുകളായാണ് കോഴ്‌സ് നടത്തുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് http://ihrd.ac.in/index.php/onlineai ഫോണ്‍ 0471 2322985, 2322501.

date