Skip to main content

ഗാര്‍ഹികാതിക്രമങ്ങളിലുള്‍പ്പെട്ട വനിതകള്‍ക്ക് ധനസഹായം

 

ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ വനിതകള്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മജിസ്‌ട്രേറ്റ് കോടതിയിലോ പോലീസ് സ്റ്റേഷനിലോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, സാമ്പത്തികമായി പിന്നാക്കം   നില്‍ക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന് പത്തനംതിട്ട              ഡോക്‌ടേഴ്‌സ് ലെയിനില്‍ കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ സമീപിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13. ഫോണ്‍: 8281999053.                   (പിഎന്‍പി 2706/18)

date