Skip to main content

ആരോഗ്യവകുപ്പ് ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങി

 

പ്രളയത്തിന് ശേഷമുള്ള എലിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ഭീതി അകറ്റുന്നതിനും പ്രതിരോധ, ചികിത്സാ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി, ആറന്മുള പഞ്ചായത്തില്‍ ഇടയാറന്മുള ആനന്ദവട്ടം 33-ാം നമ്പര്‍ അങ്കണവാടി, പെരിങ്ങര ബസാര്‍കടവ് കലുങ്കിന് സമീപമുള്ള മിഡാവേലില്‍ വീട് എന്നിവിടങ്ങളിലാണ് ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആവശ്യനുസരണം കൂടുതല്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.

                    (പിഎന്‍പി 2710/18)

date