എലിപ്പനി പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധവേണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പ്രളയജലവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരും രക്ഷാപ്രവര്‍ത്തകരും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലീന്‍ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. മലിനജലവുമായോ വെള്ളക്കെട്ടുമായോ തുടര്‍ന്നും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഓരോ ആഴ്ചയിലും പ്രതിരോധ മരുന്ന് കഴിക്കണം. 12 ന് മുകളില്‍ പ്രായമുള്ളവര്‍ 100 മി.ഗ്രാമിന്റെ രണ്ട് ഡോക്‌സിസൈക്ലീന്‍ ഗുളികയാണ് ഒരു നേരം കഴിക്കേണ്ടത്. എട്ട് മുതല്‍ 12 വരെ പ്രായമുള്ളവര്‍ 100 മി.ഗ്രാമിന്റെ ഒരു ഗുളിക കഴിക്കണം. എട്ടിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കണം. പ്രതിരോധ മരുന്ന് കഴിച്ചവരും പനി ലക്ഷണം കണ്ടാല്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. ആദ്യ ദിവസങ്ങളില്‍ പൂര്‍ണമായും എലിപ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇതിനുള്ള മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.
(പിഎന്‍പി 2711/18)
- Log in to post comments