Post Category
പ്രളയ ദുരിതാശ്വാസത്തില്‍ നിന്ന് മിനിമം ബാലന്‍സ് പിടിക്കരുത്: ജില്ലാ കളക്ടര്‍
പ്രളയ ദുരിതാശ്വാസ ധനസഹമായമായി അക്കൗണ്ടുകളിലേക്കു നേരിട്ടു നല്‍കുന്ന 10,000 രൂപയില്‍ നിന്നു ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴ ഈടാക്കരുതെന്നും വായ്പ കുടിശികയിലേക്കു വകയിരുത്താന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇങ്ങനെ തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ പണം തിരികെ അക്കൗണ്ടില്‍ നല്‍കണം. ധനസഹായത്തില്‍ നിന്നു മിനിമം ബാലന്‍സ് പിടിക്കരുതെന്ന് തീരുമാനമുണ്ട്. എല്ലാ ബാങ്കുകള്‍ക്കും ഇതു ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 2712/18)
date
- Log in to post comments