Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ 10 ലക്ഷം രൂപ നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും സമഗ്രശിക്ഷാ അഭിയാന്‍ 10.33 ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കി. എസ്.എസ്.എയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും, ഫെസ്റ്റിവല്‍ അലവന്‍സുമാണ് ഇപ്പോള്‍ നല്‍കിയത്.
എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് കൈമാറി. ജില്ലാ പ്രോജക്ട് ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ഒരു മാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും. (പിഎന്‍പി 2713/18)
പരിസ്ഥിതി സൗഹൃദ റോഡ് നിര്‍മാണം അടൂരില്‍ ആരംഭിച്ചു
date
- Log in to post comments