Skip to main content

എറണാകുളം അറിയിപ്പുകള്‍

ഐ.ടി.ഐ മാസ്റ്റര്‍ പ്ലാന്‍

കൊച്ചി: കളമശേരി ഗവ: ഐ.ടി.ഐ യുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് താത്പര്യമുളള അംഗീകൃത ഏജന്‍സികള്‍/കണ്‍സള്‍ട്ടന്‍സി സപ്തംബര്‍ 14-ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9846056225.

 

ജില്ലയില്‍ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു

കൊച്ചി: ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും ഇ-മാലിന്യ ശേഖരണം വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ്, ക്ലീന്‍ കേരള, ജി.ജെ. നേച്ചര്‍ കെയര്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളില്‍  നിന്നും ഇലക്‌ട്രോണിക് മാലിന്യം ശേഖരിക്കുന്നത്. 

പ്രളയജലം മൂലം തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായ ടി.വി. സെറ്റുകള്‍, കമ്പ്യൂട്ടറുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവയാണ് ഇ-മാലിന്യ ശേഖരണത്തിന്റെ ഭാഗമായി ശേഖരിക്കുന്നത്. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരമാകാത്ത വിധം ശാസ്ത്രീയമായി സംസ്‌കരിക്കും.

വടക്കേക്കര, കോട്ടുവള്ളി, ചേന്ദമംഗലം, പറവൂര്‍ നഗരസഭ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരുമാല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇ മാലിന്യം ശേഖരിച്ചു.

 

വനംവകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി

കൊച്ചി: സ്വകാര്യഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുത്പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍വ്വ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ)ധനസഹായം നല്‍കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും www.forest.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 15 നകം എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2344761.

 

മഹാരാജാസ് കോളേജില്‍ സീറ്റ് ഒഴിവ്

കൊച്ചി: മഹാരാജാസ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിവിധ പഠന വകുപ്പുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി മോഡല്‍ ഒന്ന് (മുസ്ലീം-1, എസ്.സി-2) ബി.എസ്.സി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി (എസ്.സി-1), ബി.എ ഇംഗ്ലീഷ് (സ്റ്റേറ്റ് മെറിറ്റ്-1) ബി.എ ഇക്കണോമിക്‌സ് മോഡല്‍-1 (എസ്.സി-3) ബി.എ. ഹിന്ദി (സ്റ്റേറ്റ് മെറിറ്റ്-1, ഈഴവ-1) മേല്‍ വിഭാഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ഥികള്‍ സപ്തംബര്‍ 10-ന് രാവിലെ 10-ന് അതത് വകുപ്പുകളില്‍ എത്തിച്ചേരണം. 

 

യോഗാ തെറാപ്പിസ്റ്റ് നിയമനം

കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന മാനസികരോഗ വിമുക്തരുടെ സ്ഥാപനമായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി യോഗാ പരിശീലനം നടത്തുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സംഘടന/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. 200 മണിക്കൂറില്‍ കുറയാത്ത യോഗാ ടീച്ചര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ ആയിരിക്കണം. അപേക്ഷകള്‍ സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി.പി.ഒ, എറണാകുളം വിലാസത്തില്‍ സപ്തംബര്‍ 12-ന് വൈകിട്ട് അഞ്ചിനുളളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2428308.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ അറ്റകുറ്റപണികളും വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കുന്നതിനും ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിന് നിബന്ധനകള്‍ക്കനുസൃതമായി  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അ്വസാന തീയതി ഒക്‌ടോബര്‍ 11-ന് ഉച്ചയ്ക്ക് ഒന്നു വരെ.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍.ഡി.സി ലാബിലെ ഉപയോഗത്തിനായി റെന്റല്‍ അടിസ്ഥാനത്തില്‍ എഫ്.ഡി.എ അപ്രൂവ്ഡ് ഓട്ടോമേറ്റഡ് സിക്‌സ് പാര്‍ട്ട് അനലൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, മെഷീന്റെ കരാര്‍ കാലയളവില്‍ റീ ഏജന്റ് വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സെപ്തംബര്‍ 19-ന് ഉച്ചയ്ക്ക് 12 വരെ നല്‍കാം. ടെന്‍ഡറിന്റെ സ്‌പെസിഫിക്കേഷനും അനുബന്ധ വിവരങ്ങളും ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.

date