പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് കൂടുതല്‍ നടപടികള്‍
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. വാര്‍ഡുതല ശുചിത്വസമിതികളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും കുടുംബശ്രീയുടെയും സഹകരത്തോടെയായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കുക.
ഇതുപ്രകാരം കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും വീടുകയറിയുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വോളണ്ടിയര്‍മാരെ ലഭ്യമാക്കും. ഇവര്‍ക്ക് വീടൊന്നിന് അഞ്ച് രൂപ നിരക്കില്‍ വാര്‍ഡുതല ശുചിത്വസമിതി ഫണ്ടില്‍ നിന്നും ഇന്‍സെന്റീവ് നല്‍കും. ഓരോ വീടും ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും വോളണ്ടിയര്‍മാര്‍ സന്ദര്‍ശിക്കണം. ശുദ്ധമായ കുടിവെള്ള ലഭ്യത, ക്ലോറിനേഷന്‍, പകര്‍ച്ചവ്യാധി ബോധവത്ക്കരണം, ഡോക്‌സിസൈക്ലീന്‍ ഗുളിക വിതരണം എന്നിവ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വോളണ്ടിയര്‍മാര്‍ നടപ്പാക്കണം.
മാലിന്യസംസ്‌കരണം, പൊതുഇടങ്ങളിലെ ശുചീകരണം, സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കല്‍ എന്നിവ തദ്ദേശഭരണ സ്ഥാപനം ഏറ്റെടുത്ത് നടപ്പാക്കണം. തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് പ്രചാരണം നടത്തണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ഡോക്‌സിസൈക്ലിന്‍ ഗുളിക എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. മലിനജലത്തില്‍ ഇറങ്ങാന്‍ സാധ്യതയുള്ള എല്ലാ വ്യക്തികള്‍ക്കും എലിപ്പനി പ്രതിരോധഗുളിക ലഭ്യമാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണം. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് വീടുകയറിയുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശുചീകരണപ്രവ ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. അതത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ എല്ലാ ആഴ്ചയും ആരോഗ്യപ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും വേണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ മേഖലകളില്‍ കുടുംബശ്രീ വോളണ്ടിയര്‍മാരെ ലഭ്യമാക്കണം. അങ്കണവാടികളിലൂടെ ഡോക്‌സിസൈക്ലിന്‍ ഗുളികകളുടെ വിതരണം ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.റ്റി.അനിതകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 2715/18)
- Log in to post comments