Post Category
ഓട്ടോ ടാക്‌സി നിരക്കു വര്‍ധന: ഫെയര്‍ റിവിഷന്‍ കമ്മറ്റി യോഗം 10ന്
കാക്കനാട്: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായുള്ള ഫെയര്‍ റിവിഷന്‍ കമ്മറ്റി സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് മറൈന്‍ ഡ്രൈവിലുള്ള ഗവ.ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ഓട്ടോ ടാക്‌സി മേഖലകളിലെ അംഗീകൃത ട്രേഡ് യൂണിയനുകളുടെയും യൂബര്‍, ഒലാ തുടങ്ങിയ യാത്രാസേവന സംരംഭങ്ങളുടെയും പരമാവധി രണ്ടു വീതം ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. പൊതുജനങ്ങള്‍ക്കും കമ്മറ്റി മുമ്പാകെ അഭിപ്രായം സമര്‍പ്പിക്കാം.
date
- Log in to post comments