Skip to main content

വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ 99.50% പൂർത്തിയാക്കി

 

കൊച്ചി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 99.5% വീടുകളും വാസയോഗ്യമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.  ശുദ്ധീകരിക്കേണ്ട തായ 175415 വീടുകളിൽ 174548 വീടുകളുടെയും ശുചീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മാലതി കെ വി പറഞ്ഞു. അവശേഷിക്കുന്ന 867 വീടുകൾ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്നവയും ജീർണിച്ച് നിലംപതിച്ചവയുമാണ്. 

കൂടാതെ സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നൂറുശതമാനവും പൊതുസ്ഥാപനങ്ങളുടെത് 98.68% ഉം കിണറുകൾ 82% പൂർത്തീകരിച്ചു. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ബഹുജന-യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, മറ്റു വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്കൊപ്പം മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

പൊതു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണ പ്രവർത്തികളും കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നുണ്ട്. പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി.

date