Skip to main content

ജില്ലയിലെ പനിബാധിതര്‍

കൊച്ചി: ഇന്ന് (6/9/18) ജില്ലയിലെ വിവിധ ആശുപത്രികളിൽ പനി മൂലം ഒ. പി വിഭാഗത്തിൽ 991 പേർ ചികിത്സ തേടി. 41 പേർ കിടത്തി ചികിത്സാ വിഭാഗത്തിലാണ്.
വയറിളക്കരോഗങ്ങൾ ബാധിച്ച് ഒ. പി -  വിഭാഗത്തിൽ 148 പേർ എത്തി. 
ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന 129 പേരും ആശുപത്രികളിലെത്തി.  ആലങ്ങാട് (2)  കോടനാട്, ഇടപ്പള്ളി, ചെങ്ങമനാട്, കൊച്ചി കോർപ്പറേഷൻ, കടുങ്ങല്ലൂർ, ഒക്കൽ, രായമംഗലം, പാറക്കടവ്, കൂവപ്പടി, മഴുവന്നൂർ എന്നിവിടങ്ങളിൽ നിന്നും എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഡെങ്കിപ്പനി മൂലം എത്തിയത്‌. 

എലിപ്പനി സംശയിക്കപ്പെടുന്ന 28 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൊച്ചി കോർപറേഷൻ, ചേന്ദമംഗലം, പോത്താനിക്കാട്, പൊന്നുരുന്നി, ഏലൂർ, എടവനക്കാട്, പാറക്കടവ്, ചിറ്റാട്ടുകര (2) കളമശ്ശേരി (2), കടുങ്ങല്ലൂർ (2), കാഞ്ഞൂർ, തിരുവാണിയൂർ, എളങ്കുന്നപ്പുഴ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, തൃക്കാക്കര (2), കുമ്പളങ്ങി, ആലുവ, നെടുമ്പാശ്ശേരി, വടക്കേക്കര, മൂക്കന്നൂർ, എടത്തല, ഒക്കൽ, രാമമംഗലം  എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. 
2 മരണങ്ങൾ എലിപ്പനി മൂലമെന്ന് സംശയമുണ്ട്. കരുമാലൂർ സ്വദേശി ബാബു (50 )   ഉദയംപേരൂർ സ്വദേശി  സാജു, (41) ഇവരുടെ  മരണമാണ് എലിപ്പനി മൂലമെന്ന് സംശയിക്കുന്നത്. മൂന്ന് പേർക്ക് എലിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. ചിക്കൻ പോക്സ് ബാധിച്ച് 4 പേരാണ്  ഇന്നലെ ചികിത്സ തേടിയത്.

date