Skip to main content

കാസര്‍കോട്‌ ജില്ലയില്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തിയതില്‍  അപാകതയെന്ന് മന്ത്രി 

   കാസര്‍കോട് ജില്ലയില്‍ റോഡ് അറ്റകുറ്റപണികള്‍  കാര്യക്ഷമമായി നടന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പളളത്തൂര്‍ പാലത്തിന്റെ  ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുനനു അദ്ദേഹം. 
    ഉദുമ മണ്ഡലത്തില്‍ റോഡ് അറ്റകുറ്റപണികള്‍ക്കായി അഞ്ചു കോടി രൂപ കഴിഞ്ഞ ആഗസ്റ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ പണം ഉപയോഗിച്ച് അറ്റകുറ്റപ്പണി കാര്യക്ഷമമായി നടന്നില്ലെന്ന്  മന്ത്രി കുറ്റപ്പെടുത്തി. ജില്ലയില്‍ പലയിടത്തും അശാസ്ത്രീയ രീതിയിലാണ്  അറ്റകുറ്റപണികള്‍ നടന്നത്. റോഡില്‍ കുഴിയുളളിടത്ത് മണലും ചെങ്കല്ലും ഉപയോഗിച്ചുവരെ കുഴി അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പരിശോധിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് അറ്റക്കുറ്റപ്പണി എങ്ങനെ നടത്തണമെന്ന സര്‍ക്കാര്‍ നയത്തിനെതിരായാണ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ അപമാനിക്കലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡ് അറ്റകുറ്റപണികള്‍ക്കായി 350 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തമായി അനുവദിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടും കാര്യക്ഷമമായി നടന്നില്ലെന്നാണ് മനസിലാക്കുന്നത്. തെക്കന്‍ കേരളത്തില്‍ നല്ല രീതിയില്‍ അറ്റകുറ്റപണികള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു. 

 

date