Skip to main content

സാമ്പത്തിക കാര്യ വകുപ്പില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്

സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ (സി.പി.എം.യു) വകുപ്പിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 26 ന് രാവിലെ 11ന് ആസൂത്രണ സാമ്പത്തിക കാര്യ (സി.പി.എം.യു) ഡയറക്ടറുടെ ചേമ്പറില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.സി.എ ബിരുദം, വേഡ് പ്രോസസിംഗ്, ഡാറ്റാ അനാലിസിസ് എന്നിവയില്‍ പ്രാവീണ്യം. നല്ല ആശയവിനിമയ ശേഷി, ഡാറ്റാ അനാലിസിസ് സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

പി.എന്‍.എക്‌സ്.3630/17

 

date