Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷണര്‍ ടെക്നീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ  ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183.

date