Skip to main content
PALLIPPARAMB GOVT.L P SCHOOL

പള്ളിപ്പറമ്പ് ഗവ എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പള്ളിപ്പറമ്പ് ഗവ എല്‍ പി സ്‌കൂള്‍ കെട്ടിടം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ, എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പ്രസീത ടീച്ചര്‍, കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എല്‍ നിസാര്‍, കെ വി അസ്മ, പഞ്ചായത്ത് അംഗം പി വി വത്സന്‍ മാസ്റ്റര്‍, തളിപ്പറമ്പ് സൗത്ത് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ജാന്‍സി ജോണ്‍, തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദന്‍ എടാടത്തില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി അഭയന്‍, പള്ളിപ്പറമ്പ് ജി എം എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കാഞ്ചന, പി ടി എ പ്രസിഡണ്ട് കെ പി മഹമൂദ്, സംഘാടകസമിതി കണ്‍വീനര്‍ കെ മുഹമ്മദ് അഷ്‌റഫ്, ജമാഅത്ത് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി, കെ കെ മുസ്തഫ, എം ദാമോദരന്‍, പി സുരേന്ദ്രന്‍ മാസ്റ്റര്‍, ഇ പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date