Post Category
നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനം ജില്ലയിൽ പുരോഗമിക്കുന്നു
*ഇന്ന് പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ
നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണം ജില്ലയിൽ പുരോഗമിക്കുന്നു. പ്രചാരണത്തിന്റെ രണ്ടാം ദിവസം വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പരിപാടി. വർക്കല മൈതാനത്തിന് സമീപം നടന്ന പരിപാടി വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജിയും ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച പരിപാടി വി.ശശി എം.എൽഎയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓരോ നിയോജക മണ്ഡലങ്ങളിലും നടന്ന വികസന നേട്ടങ്ങളും നവകേരള സദസ്സിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവും ഉൾപ്പെടുന്ന വീഡിയോ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ( ഡിസംബർ 13 ) നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. .
date
- Log in to post comments