Post Category
പനി ബാധിച്ച് 424 പേർ ചികിത്സ തേടി
കൊച്ചി: ഇന്ന് (10/9/18) ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ. പി / കിടത്തി ചികിത്സ വിഭാഗങ്ങളിൽ പനി ബാധിച്ച് 424 പേർ ചികിത്സ തേടി. 16 പേർ അഡ്മിറ്റായി. വയറിളക്കരോഗങ്ങൾ ബാധിച്ച് 82 പേർ എത്തിയതിൽ ഒരാൾ അഡ്മിറ്റlയി. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന ആലങ്ങാട്, തേവര, കളമശ്ശേരി എന്നിവിടങ്ങളിൽ നിന്ന് മൂന്നു പേരും ചികിത്സ തേടി. എടവനക്കാട്, രാമമംഗലം എന്നിവിടങ്ങളിൽ നിന്നും എലിപ്പനി സംശയിക്കപ്പെടുന്ന രണ്ടു പേരും ആശുപത്രികളിലെത്തി. കുന്നുകര, കരുമാലൂർ, എടത്തല, ബിനാനിപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചിക്കൻ പോക്സ് പിടിപെട്ട് ഏഴ് പേരും വിവിധ ആശുപത്രികളിലെത്തി.
date
- Log in to post comments