Skip to main content

ഹർത്താൽ ദിനത്തിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം

കൊച്ചി: ഹർത്താൽ ദിനത്തിലും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു. മുപ്പത് ലോഡ് അജൈവ മാലിന്യങ്ങളാണ് വിവിധ പഞ്ചായത്തുകളിൽ നിന്നും  ജില്ല മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. വടക്കേക്കര, ചേരാനല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ 60 ശതമാനം പൂർത്തിയാക്കി.
വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ 99.9% പൂർത്തിയാക്കി. വീടുകളിൽ നിന്നും നീക്കംചെയ്തു അജൈവമാലിന്യങ്ങളാണ് ജില്ലാതലത്തിൽ ശേഖരിക്കുന്നത്. ക്ലീൻ കേരള, ജി ജെ നേച്ചർ കെയർ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നിർദ്ദേശപ്രകാരം ശുചിത്വ മിഷൻ കോർഡിനേറ്റർ സിജു തോമസ്, ഹരിത കേരള മിഷൻ കോർഡിനേറ്റർ സുജിത്ത് കരുൺ, നോഡൽ ഓഫീസർ ടിമ്പിൾ മാഗി എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

date