Skip to main content

കിണര്‍ ജല പരിശുദ്ധി പരിശോധിക്കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം  വോളണ്ടിയര്‍മാര്‍

തിരുവല്ല മുനിസിപ്പാലിറ്റിയിലെ പ്രളയബാധിത മേഖലകളിലെ കിണര്‍ ജലപരിശുദ്ധി നിര്‍ണയിക്കാന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ രംഗത്തിറങ്ങി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്,ഹരിതകേരളം മിഷന്‍, വിദൂര നിയന്ത്രണ പരിസ്ഥിതി കേന്ദ്രം എന്നിവരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. പ്രളയത്തില്‍ മുങ്ങിപ്പോയതും എന്നാല്‍ പിന്നീട് ശുചിയാക്കി ക്ലോറിനേഷന്‍ നടത്തിയതുമായ 170 കിണറുകളില്‍ നിന്നും വോളന്റിയര്‍മാര്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ജലം ശേഖരിച്ച് പരിശോധനയ്ക്കായി കൈമാറി. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 2,3 ,17 ,18, 21, 29, 30, 31 വാര്‍ഡുകളിലെ കിണറുകളാണ് പരിശോധനയ്ക്കായി വിധേയമാക്കിയത്. പരിശോധനാഫലത്തിന് അനുസരിച്ച്  തുടര്‍നടപടികള്‍ സ്വീകരിക്കും. തിരുമൂലപുരം ഇരുെവള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ബിജുകുമാര്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ജേക്കബ് ചെറിയാന്‍, ബിറ്റ് ഐയ്പ്, പ്രോഗ്രാം ഓഫീസര്‍ എബി തോമസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും ഹരിതകേരളമിഷനിലേയും തിരുവല്ല മുനിസിപ്പാലിറ്റിയിലേയും ഉദ്യോഗസ്ഥര്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
                                   (പിഎന്‍പി 2801/18)
 

date