Skip to main content

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സ്

 

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന്റ കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. ഒഡെപ്കിനാണ് നിയമന ചുമതല. ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ODEPC എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ സെപ്റ്റംബര്‍ 30 നകം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. ഇന്റര്‍വ്യു ഒക്ടോബര്‍ 28,29,30,31 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

date