എറണാകുളം അറിയിപ്പുകള്1
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന്
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന് (സപ്തംബര്‍ 12) ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. ജില്ലയില്‍ നിന്നുളള പരാതികള്‍ സ്വീകരിക്കും.
നീലക്കുറിഞ്ഞി പ്രതേ്യക ഏകദിന മൂന്നാര്‍ പാക്കേജ്
കൊച്ചി: എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന നീലക്കുറിഞ്ഞി പ്രതേ്യക ഏകദിന മൂന്നാര്‍ പാക്കേജ് രാവിലെ 6:45 നു എറണാകുളം വൈറ്റിലയില്‍ നിന്ന് ആരംഭിച്ച് വാളറ വാട്ടര്‍ഫാള്‍സ് (9:30 am), ചീയപ്ര വാട്ടര്‍ഫാള്‍സ് (10:15 am), ഫോട്ടോ പോയിന്റ് (11:30 am) എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലകുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്നു. ഉച്ചക്ക് 2 മുതല്‍ 5 മണി വരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കാനും നീലകുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കാനും ഈ പാക്കേജിലൂടെ സാധിക്കും. 5 മണിക്കുശേഷം മൂന്നാറില്‍ നിന്ന് മടക്കയാത്ര തിരിക്കുന്നു.
എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും, ഗൈഡിന്റെ സേവനവും എല്ലാ പ്രവേശന ടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിടിപിസിയുടെ മുന്‍ പാക്കേജുകളായ മൂന്നാര്‍, ആലപ്പുഴ, കൊച്ചി സിറ്റി ടൂര്‍, ഭൂതത്താന്‍കെട്ട്, അതിരപ്പിള്ളി ഏഴാറ്റുമുഖം എന്നിവയെപോലെ തന്നെ വളരെ മിതമായ നിരക്കിലുള്ള ഈ പാക്കേജ് എല്ലാ തരത്തിലുള്ള വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 15 മുതല്‍ ഈ പാക്കേജ് ആരംഭിക്കുന്നു. ബുക്കിങ്ങിന് ആളൊന്നിന് 975 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് (മിനിമം 12 പേര്) പ്രതേ്യക റേറ്റും അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ്സും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക. Visit : www.keralacitytour.com Phone : 918893 99 8888, 91 8893 85 8888, 91 484 236 7334. പിക്കപ്പ് പോയിന്റ്സ്: വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.
വിശാല കൊച്ചി വികസന അതോറിറ്റി ചെയര്മാന് ഇന്ന് ചുമതല ഏല്ക്കും
കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍മാനായി അഡ്വ.വി.സലിം ഇന്ന് (സപ്തംബര്‍ 12) രാവിലെ 10-ന് ചുമതല ഏല്ക്കും.
വെരിക്കോസ് വെയ്ന്‍: സൗജന്യ ചികിത്സ
കൊച്ചി: കാലിലെ ഞരമ്പുകള്‍ തടിക്കുന്നതുമൂലമുണ്ടാകുന്ന (വെരിക്കോസ് വെയ്ന്‍) ഉണങ്ങാത്ത വ്രണങ്ങള്‍ക്കു തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 4) ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ് (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ).
തീവ്ര പരീക്ഷാ പരിശീലനം
കൊച്ചി: പൊതുമേഖലാ ബാങ്കുകളിലേക്ക് വിജ്ഞാപനം ചെയ്തിട്ടുളള ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സപ്തംബര്‍ 14-ന് ആരംഭിക്കുന്ന തീവ്രപരിശീലന പരിപാടിയിലെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷന് തുടരുന്നു. താത്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2576756.
പ്രോജക്റ്റ് എന്‍ജിനീയര്‍-കരാര്‍ നിയമനം
കൊച്ചി: പുതൂരിലെ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുവാനായി പരിചയ സമ്പന്നരായ സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി സപ്തംബര്‍ 28. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റു കാണുക
പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനം;
റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല
കൊച്ചി: എറണാകുളം ഗവ: ലോ കോളേജില്‍ ഒന്നാം വര്‍ഷ പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനം സപ്തംബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്നതിനാല്‍ കോളേജില്‍ ഈ ദിവസങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ കോളേജ് ക്യാമ്പസില്‍ പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അമിത കൊളസ്ട്രോളിന് സൗജന്യ ചികിത്സ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍.2 ല്‍ എല്ലാ ചൊവ്വാഴ്ചകളിലും ശരീരത്തില്‍ അമിതമായി കൊളസ്ട്രോള്‍ കാണപ്പെടുന്ന രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 30 വയസിനും 50 വയസിനും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400923807.
Ulcerative Colitis (കുടല് വ്രണങ്ങള്‍) സൗജന്യ ചികിത്സ
കൊച്ചി: ശരീരഭാഗം കുറയുക, വയറുവേദനയും രക്തത്തോടു കൂടി ഒന്നിലധികം തവണ മലം അയഞ്ഞു പോവുക എന്നീ ലക്ഷണങ്ങളോട് കൂടിയ Ulcerative Colitis രോഗത്തിന് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ശല്യതന്ത്രം വിഭാഗത്തില്‍ (ഒ.പി.നമ്പര്‍ 4) ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്.
ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്). ശമ്പള സ്കെയില്‍ ഒരു ദിവസം 1,395 രൂപ. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 14-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഗവ: നഴ്സിംഗ് കോളേജിലേക്ക്
ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനം
കൊച്ചി: എറണാകുളം ഗവ:നഴ്സിംഗ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ സപ്തംബര്‍ 17-ന് രാവിലെ 10ഭ30-ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ:നഴ്സിംഗ് കോളേജ് (എച്ച്.എം.ടി കോളനി പി.ഒ, കൊച്ചി 683503, ഫോണ്‍ 0484-2754485) പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് ഒരു ഫുളളി ഓട്ടോമാറ്റിക് ബയോകെമിക്കല്‍ അനലൈസര്‍ (മിനി) സപ്ലൈ ചെയ്യുവാന്‍ താത്പര്യമുളള കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 19-ന് വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2494156.
- Log in to post comments