Post Category
വാസ്തുവിദ്യാഗുരുകുലത്തില്‍ ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, വര്‍ക്ക്, എസ്റ്റാബ്ലിഷ്‌മെന്റ് ജോലികള്‍ ചെയ്ത് പരിചയമുള്ളതും ഹെഡ് ക്ലാര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പൊതുമരാമത്ത്, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, ടൂറിസം വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആറ് മാസമാണ് നിയമന കാലാവധി. വെളളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം ഈ മാസം 19ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല പിന്‍- 689533 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0468 2319740.
(പിഎന്‍പി 2792/18)
date
- Log in to post comments