Skip to main content

ബേപ്പൂരിന്റെ ഓളപ്പരപ്പിലെ ഇതിഹാസ നൗകയായി മൈത്രി വെട്ടുപാറ

 

മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ
ബേപ്പൂരിന്റെ ഓളപ്പരപ്പിൽ വേഗതയുടെ  ഇതിഹാസം തീർത്ത്  മൈത്രി വെട്ടുപാറ.
കെ സി അലിമാന്റെ നേതൃത്വത്തിലുള്ള  ഒൻപതംഗ സംഘം ഒരു മെയ്യായി പങ്കായം തുഴഞ്ഞാണ് വീറും വാശിയും നിറഞ്ഞ വള്ളംകളി മത്സരത്തിൽ 
ജലരാജാക്കൻമാരായത്. 
ഫൈനലിലെത്തിയ സി കെ ടി യു ചെറുവാടി രണ്ടാം സ്ഥാനവും എ ആർ കെ കുനിയിൽ മൂന്നാം സ്ഥാനവും നേടി.

വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച വള്ളംകളി മത്സരത്തിൽ ഒൻപത് ടീമുകളാണ് മാറ്റുരച്ചത്. 
ഫൈനൽ റൗണ്ട് മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒൻപത് ടീമുകളായിരുന്നു വള്ളം കളി മത്സരത്തിൽ പങ്കെടുത്തത്.

  ഒന്നാം സ്ഥാനം നേടിയ  വിജയികൾക്ക് പതിനായിരം രൂപയും  ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് ഏഴായിരം രൂപയും ട്രോഫിയും  മൂന്നാം സ്ഥാനത്തിന് അയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം.

date