Skip to main content

ബാഗ് മുതൽ പൂക്കൂട വരെ; കുളവാഴയിൽ വിസ്മയം തീർത്ത് പ്രദീപ്‌

 

ആർക്കും ആവശ്യമില്ലാത്ത കുളവാഴകളെ കാണാനഴകുള്ള പൂക്കൊട്ടയും പേപ്പർ ഹോൾഡറുകളും ബാഗുകളുമൊക്കെയാക്കി മാറ്റുകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രദീപ്‌ കെ വി. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈൽ ആർട്ട് ഫെസ്റ്റിലാണ് കെ വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്റ്റാൾ ശ്രദ്ധേയമാകുന്നത്. 

ജലാശയങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിൽ ചർച്ചകളിൽ നിറയാറുള്ള സസ്യമായ കുളവാഴ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പേപ്പർ ഹോൾഡർ, പൂക്കൂടകൾ, ബാഗുകൾ, പൂക്കൾ, ഫയലുകൾ എന്നിങ്ങനെ ഒട്ടേറെ വസ്തുക്കളാണ് കുളവാഴ ഉപയോഗിച്ച് നിർമിച്ചിട്ടുള്ളത്.

ഒറ്റത്തടിയിൽ തീർത്ത ശില്പങ്ങൾ, മ്യൂറൽ പെയിന്റിംഗുകൾ, കാശ്മീർ ഷാളുകൾ, ഹാൻഡ് പ്രിന്റ് ടെക്സ്‌റ്റൈൽസ്, നാടൻ പെയിന്റിംഗുകൾ ഇങ്ങനെ നീളുന്നു നല്ലൂരിലെ ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈൽ ആർട്ട് ഫെസ്റ്റിലെ കാഴ്ചകൾ. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനൊപ്പം അവയുടെ നിർമാണ രീതികൾ ചോദിച്ചറിയാനുള്ള അവസരവും സ്റ്റാളുകളിലുണ്ട്

date