Skip to main content

ഓളപ്പരപ്പിൽ സാഹസികത തീർത്ത് ബോഡി ബോർഡ് ഡെമോയും സീ കയാക്കിങ്ങും

തിരമാലകൾക്കൊപ്പം കടലിന്റെ ഓളപ്പരപ്പിൽ സഹസികത തീർത്ത് ബോഡി ബോർഡ് ഡെമോ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ വ്യാഴാഴ്ചയാണ് ബോഡിബോർഡ് ഡെമോ പ്രകടനം നടന്നത്.

ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിലെ സുധാകർ ജന (ടുക്കു) യാണ് കാഴ്ചക്കാർക്കായി പ്രകടനം നടത്തിയത്.

തിരമാലകൾക്ക് മുകളിലൂടെയുള്ള സീ കയാക്കിങ്ങും  ആവേശമായി. അഞ്ച് പേരാണ് സീ കയാക്കിങ്ങിൽ  പങ്കെടുത്തത്. കയാക്കിങ് താരം അക്ഷയ് ഒന്നാം സ്ഥാനവും ആദർശ് രണ്ടാം സ്ഥാനവും ഷൈബിൻ മൂന്നാം സ്ഥാനവും നേടി.  വിജയികൾക്ക് 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്.

date