Skip to main content

ചാകര തീർത്ത് ചൂണ്ടയിടൽ മത്സരം

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ മൂന്നാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരത്തിൽ മത്സ്യ ചാകര തീർത്ത് മത്സരാർത്ഥികൾ. പ്രദേശവാസികളും സ്ഥിരമായി ചൂണ്ടയിടുന്നവരുമായ മത്സരാർത്ഥികൾക്കായി ബേപ്പൂർ പുലിമുട്ടിന് സമീപമായിരുന്നു ചൂണ്ടയിൽ മത്സരം. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ പങ്കെടുത്തവരിൽ മിക്കയാളുകൾക്കും നിരവധി മീനുകൾ ലഭിച്ചു. 

ലഭ്യമാവുന്ന മത്സ്യത്തിൻ്റെ തൂക്കം അനുസരിച്ചാണ് വിജയിയെ കണ്ടെത്തിയത്. തദ്ദേശവാസികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ തരത്തിലുള്ള ചൂണ്ടകൾ ഉപയോഗിച്ചാണ് മത്സരാർഥികൾ പങ്കെടുത്തത്. വാമീൻ എന്ന മത്സ്യമാണ് കൂടുതലും ലഭിച്ചത്.

കോതിപ്പാലം സ്വദേശി കെ ടി ആരിഫ് ഒന്നാം സ്ഥാനവും പി മുഹമ്മദ് അർഷാദ് രണ്ടാം സ്ഥാനവും നടക്കാവ് സ്വദേശി വി വലീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ എന്നിങ്ങനയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുക.

date