Skip to main content

നൂലുകളിൽ വർണങ്ങളുടെ ചാരുത ചാർത്തി ദിവ്യ റാംഷെട്ടിയുടെ 'ഏസ്തെറ്റിക്സ്' സ്റ്റാൾ

 

വിവിധയിനം നൂലുകളിൽ വർണങ്ങളുടെ ചാരുത ചാർത്തി മനോഹരമായ തുണിത്തരങ്ങൾ ഒരുക്കുകയാണ് ദിവ്യ റാംഷെട്ടി എന്ന തെലങ്കാന സ്വദേശിനി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ മേളയിൽ ഏസ്തെറ്റിക്സ് എന്ന പേരിൽ ഒരുക്കിയ ദിവ്യയുടെ സ്റ്റാളിൽ ഇത്തരം ടെക്സ്റ്റൈൽ ആർട്ടുകൾ കാണാം. 

ടാപെസ്ട്രി, ഡിസ്പ്ലേയിങ്, ബ്ലോക്ക്പ്രിന്റിംഗ്, ടൈ ആന്റ് ഡൈ തുടങ്ങിയവയാണ് ദിവ്യയുടെ സ്റ്റാളിലെ പ്രധാന ആകർഷണങ്ങൾ.  നൂലുകൾക്ക് ശാസ്ത്രീയമായി നിറം നൽകൽ, പ്രകൃതി ചായങ്ങൾ, നിറക്കൂട്ടുകൾ, വിവിധയിനം കെട്ടുകൾ ഉപയോഗിച്ചുള്ള ടാപെസ്ട്രി നെയ്ത്ത് തുടങ്ങി നൂൽ ഉപയോഗിച്ചുള്ള വസ്ത്ര നിർമ്മാണത്തിൽ വൈവിധ്യങ്ങൾ തീർക്കുകയാണ് ദിവ്യ. നൂലുകളും ചായങ്ങളും ഉപയോഗിച്ചുള്ള തന്റെ കഴിവുകൾ ആദ്യമായാണ് കേരളത്തിലെ ഒരു വേദിയിൽ ദിവ്യ പ്രദർശിപ്പിക്കുന്നത്. ചണം ഉൾപ്പടെയുള്ള നൂലുകൾക്ക് വർണങ്ങൾ നൽകി  ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ നിരവധി ആളുകളാണ് സ്റ്റാളിൽ എത്തുന്നത്.

date