Skip to main content

ത്രസിപ്പിച്ച് ബാംബൂ റാഫ്റ്റിംഗ്

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനവും ആവേശം ചോരാതെ സാഹസിക ജല കായിക മത്സരങ്ങൾ. ബേപ്പൂരിലെത്തിയവരെ ആവേശം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ബാംബൂ റാഫ്റ്റിംഗ് മത്സരം. വാശിയേറിയ പ്രകടനമാണ് മത്സരാർഥികൾ കാഴ്ച്ച വെച്ചത്.

ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. നാലു പേരടങ്ങുന്നതാണ് ഒരു ടീം. നിശ്ചിത സമയത്തിനുള്ളിൽ ടീമംഗങ്ങൾ തങ്ങൾക്ക് അനുവദിച്ച മുളകളും  ടയറുകളും കയറുകളുമുപയോഗിച്ച് ചങ്ങാടം നിർമ്മിച്ച് ആദ്യം തുഴഞ്ഞെത്തുക എന്നതാണ് മത്സരം. 

വി മുഹമ്മദ്‌ അൻവർ, പി പി മിഥുൻ രാജ്, ടി പി രാഹുൽ, വി എം റിസൽവാൻ എന്നിവരടങ്ങിയ ടീം പി ആർ ടി സി കോട്ടക്കൽ (ബി) ഒന്നാം സ്ഥാനം നേടി. നവോദയ ആക്കോട് (എ) രണ്ടാം സ്ഥാനവും വി സി എഫ് വാഴൂർ, നവോദയ (ബി) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

date