ക്വിസ് മത്സരം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്‌കൂള്‍തലത്തിലുള്ള മത്സരം ഒക്‌ടോബര്‍ ആറിന് രാവിലെ 11 മുതല്‍ 12 വരെയാണ്. സ്‌കൂള്‍തല മത്സരത്തില്‍ ജില്ലയിലെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പങ്കെടുക്കണമെന്ന് ജില്ലാ ലീഗല്‍സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കോഴഞ്ചേരി/കോന്നി (0468 2220141), അടൂര്‍ (9400955241), റാന്നി (9400955242), തിരുവല്ല/മല്ലപ്പള്ളി (9400955243) താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെടണം. മത്സരാര്‍ഥികള്‍ അതത് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളില്‍ സ്‌കൂളുകളുടെ പേര് രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 2795/18)
- Log in to post comments