Skip to main content

സ്വയംതൊഴില്‍ പരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ലോഷന്‍, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 10 ദിവസമാണ് പരിശീലന കാലാവധി. 18നും 45നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.             (പിഎന്‍പി 2797/18) 

date