Skip to main content

വാട്ടർ ഫെസ്റ്റിന് ആവേശത്തോടെ ഭിന്നശേഷി കുട്ടികളും

ലോകശ്രദ്ധയാകർഷിച്ച ബേപ്പൂർ വാട്ടർ ഫെസ്റ്റ് സന്ദർശിക്കാൻ അവസാന ദിവസം ഭിന്നശേഷി കുട്ടികളും എത്തി. പരിമിതികൾ മറന്ന് ബേപ്പൂരിൽ എത്തിയ കുട്ടികൾ നാവികസേനയുടെ 
യുദ്ധകപ്പലുകളും സേനയുടെ ഭാഗമായ പ്രദർശനവും കണ്ടു. ബോട്ടിംഗ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.,'ബേപ്പൂർ ഹൈ ടൈഡി'ന്റെ ഭാഗമായാണ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ കുട്ടികൾ ഫെസ്റ്റ് കാണാൻ എത്തിയത്.

കോഴിക്കോട് ബിആർസി പരിധിയിലെയും കോഴിക്കോട് യു ആർ സി സൗത്ത് പരിധിയിലെയും ഭിന്നശേഷിക്കാരായ 30 കുട്ടികളും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ചാലിയം ജങ്കാർ യാത്രയും തുടർന്ന് നല്ലൂർ മിനി സ്റ്റേഡിയത്തിൽ ഒരുക്കിയ ക്രാഫ്റ്റ് പ്രദർശനവും കുട്ടികൾ സന്ദർശിച്ചു.

കോമ്പോസിറ്റ് റീജിയണൽ സെന്റർ ഡയറക്ടറും ബേപ്പൂർ ഹൈ ടൈഡ് നോഡൽ ഓഫീസറുമായ ഡോ. റോഷൻ ബിജിലി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു. ബ്ലോക്ക് പ്രൊജക്ട്  കോർഡിനേറ്റർ പ്രമോദ് മൂടാടി അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ട്രെയിനർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി

date