Skip to main content

ഓളപ്പരപ്പിൽ താളം തുള്ളി വർണ്ണ വിസ്മയം തീർത്ത് ദീപാലംകൃത ജലഘോഷയാത്ര

 

ചാലിയാറിന്റെ ഓളപ്പരപ്പിൽ താളം തുള്ളി ആവേശമുയര്‍ത്തി ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര. ഫറോക്കിൽ നിന്നും ആരംഭിച്ച് ബേപ്പൂർ പോർട്ട് വഴി പുലിമുട്ട് വരെ വിവിധങ്ങളായ കലാരൂപങ്ങളുമായി ഒരുക്കിയ ജലഘോഷയാത്ര ഏവർക്കും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു.

കഥകളി, കളരി, ഒപ്പന, തിറ, ദഫ്മുട്ട്, തിരുവാതിര കളി തുടങ്ങി വിവിധ കലാരൂപങ്ങളുമായി ദൃശ്യവിസ്മയമാണ് ബേപ്പൂരിലെ കാഴ്ചക്കാർക്ക് ലഭിച്ചത്.

ടഗുകൾ, മത്സ്യബന്ധന ബോട്ടുകൾ, ചെറു വള്ളങ്ങൾ, ടൂറിസ്റ്റ് ബോട്ടുകൾ തുടങ്ങി ചെറുതും വലുതുമായ നിരവധി ബോട്ടുകൾ ഉണ്ടായിരുന്നു. നാവികസേനയുടെ ആര്യമാൻ കപ്പലും ദീപാലങ്കാരം തീർത്ത് ചാലിയാറിൽ പ്രദർശനം നടത്തി. ജലഘോഷയാത്ര കാണാൻ ആയിരങ്ങളാണ് ചാലിയാറിന്റെ ഇരു തീരങ്ങളിലുമായി അണിനിരന്നത്.

date