Skip to main content

ബേപ്പൂരിൽ ജല സാഹസിക കായിക മാമാങ്കത്തിന് തിരശീല

 

ബേപ്പൂരിൽ ജല വിസ്മയം തീർത്ത് വാട്ടർ ഫെസ്റ്റിന് തിരശീല വീണു. നാലുനാൾ ചാലിയാറിന്റെ ഓളപ്പരപ്പിൽ അലയടിച്ച സാഹസിക കായിക മാമാങ്കം കോഴിക്കോടിന്റെ ഉത്സവമായി. കരുത്തും ആവേശവുമായി നടന്ന നിരവധി മത്സരങ്ങൾ കായിക പ്രേമികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന നവ്യാനുഭവമാണ് സമ്മാനിച്ചത്. 

മൂന്നാം സിസണിന്റെ സമാപന ദിവസമായ ഇന്നലെ വാട്ടർ സ്പോർട്സ് മത്സരങ്ങളും വിവിധ ജല കായിക പ്രദർശനങ്ങളും വീക്ഷിക്കാൻ ആയിരങ്ങളായിരുന്നു മറീന ബീച്ച് പരിസരത്ത് ഒരുമിച്ചത്. 

ഫൈബർ വള്ളങ്ങളുടെ സിങ്കിൾസ് മത്സരത്തിൽ അബ്ദുൽ റഹ്മാൻ ഒന്നാം സ്ഥാനവും ഫിറാദ് രണ്ടാം സ്ഥാനവും ഫറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫൈബർ വള്ളം ഡബിൾസിൽ ഫിറാദ്, ഷാമിൽ എന്നിവർ ഒന്നാം സ്ഥാനവും ഫറൂഖ്, ഹനീഫ രണ്ടാം സ്ഥാനവും അബ്ദുൽ റഹ്മാൻ, റാസിഖ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചുരുളൻ വള്ളംകളി മത്സരത്തിൽ  ചെറുവണ്ണൂർ പൗരസമിതി ഒന്നാമതും  ജെല്ലിഫിഷ് ചാലിയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

date