Post Category
ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം
മലപ്പുറം ഗവ കോളെജിലെ ഫിസിക്സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ നിയമനം. ഡി.എസ്.ടി-എസ്.ഇ.ആര്.ബിയുടെ മൂന്നുവര്‍ഷത്തേക്കുള്ള പ്രോജക്ടില്‍ പ്രതിമാസം 31,000 രൂപയാണ് ശമ്പളം. ഫിസിക്സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സി.എസ്.ഐ.ആര്/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 31. താത്പര്യമുള്ളവര്‍ ജനുവരി 18 നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: gcmalappuram.ac.in, 9496842940
date
- Log in to post comments