Skip to main content

സ്‌കൂളുകളില്‍ നിന്ന് 56 ലക്ഷം രൂപ ധനസഹായം

 

 

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എറണാകുളം ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് 56,37,933 രൂപ ലഭിച്ചു. വൈകീട്ട് 3.30 വരെയുള്ള കണക്കനുസരിച്ചാണിത്. 

ഗവ/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍  ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അടക്കം  750 സ്ഥാപനങ്ങളില്‍ നിന്ന്  42,24,523 രൂപയും 13  സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിന്ന് 14,13,410 രൂപയുമാണ് ലഭിച്ചത്. സെപ്തംബര്‍ 11, 12 തീയതികളിലായിട്ടായിരുന്നു സ്‌കൂളുകളില്‍ നിന്നുള്ള ധനസമാഹരണം. 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ കുട്ടികളടക്കം സംഭാവന നല്കുന്നത് കാണാമായിരുന്നു. കെടാമംഗലം ഗവ എല്‍പി സ്‌കൂളിലെ ധനസമാഹരണത്തിന് തുടക്കം കുറിച്ചത് രണ്ടാം ക്‌ളാസുകാരിയായ ആഞ്ചലിന ബെന്നിയാണ്. ഹെഡ്മിസ്ട്രസ് വി ജി മിനികുമാരി നീട്ടിയ ബോക്‌സിലേക്ക് അഭിമാനപൂര്‍വമാണ് ആഞ്ചലിന കൂട്ടുകാര്‍ക്കൊപ്പം ധനസഹായം നല്കിയത്. പ്രളയ ബാധിത മേഖലയായ നോര്‍ത്ത് പറവൂരിലെ കെടാമംഗലം ഗവ എല്‍പി സ്‌കൂള്‍, ഏഴിക്കര ഗവ എല്‍പി സ്‌കൂള്‍ തുടങ്ങിയ വിവിധ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ സഹായധനം നല്കി. 

date