എറണാകുളം അറിയിപ്പുകള്‍1
നാഷണല്‍ യൂത്ത് അവാര്‍ഡിന് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം
കാക്കനാട്: മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്റ് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന നാഷണല്‍ യൂത്ത് അവാര്‍ഡിന് സെപ്റ്റംബര്‍ 15വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരം innovate.mygov.in/nya എന്ന പോര്‍ട്ടലില്‍ ലഭ്യമാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ട്രെയിനിങ് പ്രോഗ്രാം
കൊച്ചി: മൊബൈല്‍ ആന്റ് വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, പുളിക്കല്‍ അവന്യു ബില്‍ഡിംഗ് കത്രിക്കടവ്, എറണാകുളം ഫോണ്‍: 8943569054 കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ധര്‍മ്മാലയം റോഡ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ തിരുവനന്തപുരം ഫോണ്‍: 8943569056
പ്രകൃതി പഠനക്യാമ്പിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കൊച്ചി: വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 വര്‍ഷമായെങ്കിലും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള സംഘടനകള്‍ നിശ്ചിത പ്രോഫോര്‍മയില്‍ ഒക്‌ടോബര്‍ 10-ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. പ്രെഫോര്‍മയ്ക്കും വിശദ വിവരങ്ങള്‍ക്കും വനം വകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.in സന്ദര്‍ശിക്കുക.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ്
കൊച്ചി: തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവുണ്ട്. പരിചയ സമ്പന്നരായ സിവില്‍ എഞ്ചിനീയറിംങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 28. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്
കൊച്ചി: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യാഗുരുകുലം, വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ ഉളളവരെയും പ്രവേശനത്തിന് പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 300. കോഴ്‌സ് ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 17,700 രൂപയാണ്.
പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് അറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പിന്‍ 689533, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.comവെബ്‌സൈറ്റില്‍ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹീതം അയക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 29 വരെ നീട്ടി.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ
നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കും
കൊച്ചി: പ്രളയ ദുരിതം നേരിടുന്ന സംസ്ഥാനത്തിന്റെ പുന:സൃഷ്ടിക്കായി പറവൂല്‍ ബ്ലോക്ക് പഞ്ചായത്തും മുഴുവന്‍ ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കും. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും ജനപ്രതിനിധികളുടെ ഒരു മാസത്തെ വേതനവും നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 15 ന്
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് സെപ്തംബര്‍ 15 ന് അഭിമുഖം നടത്തും.
യോഗ്യത- പ്ലസ്ടു, ബിരുദം, ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയില്‍ ബിരുദാനന്തര ബിരുദം, എംസിഎ,ബിസിഎ,ബിബിഎ, എംബിഎ.
താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം സപ്തംബര്‍ 15-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍-3 കാര്യാലയ പരിധിയിലെ 60 അങ്കണവാടികളിലേക്ക് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു ടെന്‍ഡറുകള്‍ സപ്തംബര്‍ 24 ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2706695.
സൗജന്യ ചികിത്സ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയിലെ പഞ്ചകര്‍മ്മ വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 5) 50 നും 60 നും മധ്യേ പ്രായമുളളവര്‍ക്കായി കാല്‍മുട്ടുവേദന, തേയ്മാനം എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. ഫോണ്‍ 8943777612, 9895126291.
റാങ്ക് പട്ടിക റദ്ദായി
കൊച്ചി: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ അറ്റന്‍ഡര്‍ (എസ്.സി/എസ്.റ്റി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 552/11) 2015 ഏപ്രില്‍ 23 മുതല്‍ നിലവില്‍ വന്ന (127/15/ഡി.ഒ.ഇ) നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2018 ഏപ്രില്‍ 23-ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2018 ഏപ്രില്‍ 24-ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ സപ്തംബര്‍ 13-ന് ഉച്ചയ്ക്ക് മൂന്നു വരെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ജില്ലാ കോടതിയുടെ തൊണ്ടി മുറിയില്‍ സൂക്ഷിച്ചിട്ടുളളതും കേസില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുളളതുമായ തൊണ്ടി മുതലുകള്‍ (ഇരുമ്പു സാമഗ്രികള്‍) സപ്തംബര്‍ 17-ന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലാ കോടതിയില്‍ പരസ്യമായി ലേലം ചെയ്യും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ ജില്ലാ ജഡ്ജി, എറണാകുളം എന്ന പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് ക്വട്ടേഷനോടൊപ്പം സപ്തംബര്‍ 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം.
- Log in to post comments