ജില്ലയില്‍ 206190 കുടുംബങ്ങള്‍ സൗജന്യറേഷന് കൈപ്പറ്റി ഇനി വാങ്ങാനുള്ളത് 116654 കുടുംബങ്ങള്‍
പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയിലെ 322844 കാര്‍ഡുടമകള്‍ക്ക് സൗജന്യമായി അനുവദിച്ച അഞ്ച് കിലോഗ്രാം അരി ഇതുവരെ കൈപ്പറ്റിയത് 206190 കാര്‍ഡുടമകള്‍. 116654 കാര്‍ഡുടമകള്‍ സൗജന്യറേഷന് ഇതുവരെ കൈപ്പറ്റിയിട്ടില്ല. സൗജന്യറേഷന് കൈപ്പറ്റുന്നതിനുള്ള തീയതി ഈ മാസം 15 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു നല്കിയിട്ടുള്ളതായി ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അറിയിച്ചു. ഓണത്തോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് അനുവദിച്ച സ്പെഷ്യല്‍ പഞ്ചസാരയും ഈ മാസം 15 വരെ കൈപ്പറ്റാം. എഎവൈ കാര്‍ഡുടമകള്‍ക്ക് 21 രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് 22 രൂപ നിരക്കിലുമാണ് പഞ്ചസാര നല്‍കുന്നത്. പ്രളയക്കെടുതിയില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ കാര്‍ഡ് നഷ്ടപ്പെട്ട 249 പേര് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ക്കായി അപേക്ഷ നല്കി. അപേക്ഷ നല്കിയ എല്ലാവര്‍ക്കുമുള്ള കാര്‍ഡുകള്‍ 24 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുന്നുണ്ട. ഇതുവരെ 220 പേര് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്.
- Log in to post comments