Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്

 

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുെട മക്കള്‍ക്ക് ഉപരിപഠനത്തിന് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/ എഞ്ചിനിയറിംഗ്/ നഴ്‌സിംഗ്/ പാരാമെഡിക്കല്‍ ബിരുദം, പോളിടെക്‌നിക്ക് ഡിപ്ലോമ, ബിരുദം/ബിരുദാനന്തര ബിരുദം, എംബിഎ, എംസിഎ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാധായം അടച്ചിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍. കേരളത്തിലുള്ള കോളേജുകളില്‍ റെഗുലറായി പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നിവ പരിഗണിക്കില്ല. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത പ്രോഫോമയിലുള്ള അപേക്ഷ ഈമാസം 30ന് മുമ്പ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നല്‍കണം. ഫോണ്‍ 04682222709

date