Post Category
സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ നടപ്പാക്കി വരുന്ന രാരീരം പദ്ധതിയിലേയ്ക്ക് സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസും, കൗമാരഭൃത്യയിലോ പ്രസൂതിതന്ത്രയിലോ പിജി യോഗ്യതയും ഉള്ള 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസം 32000 രൂപ വേതനം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11ന് പത്തനംതിട്ട മേലേവെട്ടിപ്പുറത്തുള്ള ഭാരതീയചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 04682324337
date
- Log in to post comments