Post Category
പെരുവയല്‍ പഞ്ചായത്തില്‍ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു
പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു
പാച്ചാക്കില്‍ കാനങ്ങോട്ട് റോഡ്, പാറപ്പുറായില്‍ പറക്കോളില്‍ റോഡ് എന്നിവയാണ് നവീകരണം നടത്തി തുറന്നു കൊടുത്തത്. പാച്ചാക്കില്‍ കാനങ്ങോട്ട് റോഡിന് 14 ലക്ഷം രൂപയും പാറപ്പുറായില്‍ പറക്കോളില്‍ റോഡിന് 6.56 ലക്ഷം രൂപയുമാണ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നത്.
ചടങ്ങിൽ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനീഷ് പാലാട്ട്, മെമ്പര്‍ രേഷ്മ തെക്കേടത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments