വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം
വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം. ആശുപത്രിയുടെ പ്രവര്‍ത്തനമികവിനും ഏകോപനത്തിനുമാണ് പുരസ്കാരം. 2009 ലാണ് ഡിസ്പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തി.
കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണം, വയോജന പരിപാലനം, മാനസികാരോഗ്യ പരിലാപാലനം, ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള രോഗങ്ങളുടെ സ്ക്രീനിങ്ങ്, ചികിത്സ എന്നിവയുള്‍പ്പെടെ ആയുര്‍വേദ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങളും വിവിധ രോഗങ്ങള്‍ക്കുള്ള ഒപി സേവനവും ഗര്‍ഭകാല പരിരക്ഷ, കുട്ടികളുടെ ആരോഗ്യ പരിചരണത്തിനുള്ള ചികിത്സ സേവനങ്ങളും ആയുര്‍വേദ ഡിസ്പെന്സറിയില് ലഭ്യമാണ്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ മരുന്നുകള്‍ക്ക് പുറമേ ഗ്രാമപഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി ആയുര്‍വേദ മരുന്നുകളും ഡിസ്പെന്സറിയില് ലഭ്യമാക്കിയിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ യോഗ പരിശീലനത്തിനുള്ള സൗകര്യവും സെന്ററില്‍ ലഭ്യമാണ്. മുഴുവന്‍ സമയ യോഗ ഇന്‍സ്ട്രക്ടറുടെ സേവനം പ്രയോജനപ്പെടുത്തി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗ തുടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
- Log in to post comments