Skip to main content

അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: ജില്ലാ വികസന സമിതി

 

    തിരുവനന്തപുരം ജില്ലാ വികസനസമിതിയോഗം കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്നു.  ലൈസന്‍സില്ലാത്ത ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവൃത്തിക്കാന്‍ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു.  
    പൂര്‍ണമായ സുരക്ഷാ സംവിധാനം ഒരുക്കാത്ത ഒരു ക്വാറിയും പ്രവൃത്തിക്കാന്‍ അനുവദിക്കരുതെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.  സര്‍ക്കാര്‍ ഒരിക്കലും അത് അനുവദിക്കില്ല.  എന്നാല്‍ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് ക്വാറി ഉടമകള്‍ കോടതി വിധി നേടി പ്രവര്‍ത്തിക്കുന്നത്.  അവിടെ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉദേ്യാഗസ്ഥര്‍ നടപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.  മാരായമുട്ടത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് വേണ്ടത് ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
    മെഡിക്കല്‍ കോളേജ് ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആര്‍.ടി.ഒയെ യോഗം ചുമതലപ്പെടുത്തി.  കേശവദാസപുരം - മണ്ണന്തല റോഡിലെ ഡിവൈഡറുകളില്‍ റിഫ്ളെക്ടര്‍ ഘടിപ്പിക്കാനുള്ള നിര്‍ദേശവും യോഗം അംഗീകരിച്ചു.  
    എം.എല്‍.എ മാരായ സി.കെ. ഹരീന്ദ്രന്‍, കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍,  എം.പിമാരുടേയും എം.എല്‍.എ മാരുടെയും പ്രതിനിധികള്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.  
(പി.ആര്‍.പി 1936/2017)
 

date