പെരിന്തല്‍ മണ്ണയില്‍ ട്രാഫിക് ക്രമീകരണത്തിന് പ്രത്യേകസമിതി
പെരിന്തല്‍മണ്ണ നഗരത്തില്‍ അനുഭവപ്പെടുന്ന വാഹന തിരക്ക് നിയന്ത്രിക്കുന്നതിനും ബസ്‌യാത്രക്കാരുടെയാത്ര സുഖമാക്കുന്നതിനും നഗരസഭ നാലംഗ ട്രാഫിക് ക്രമീകരണസമിതിക്ക്‌രൂപം നല്‍കി. പെരിന്തല്‍മണ്ണ സി.ഐകണ്‍വീനറായി ട്രാഫിക് എസ്.ഐ , എസ്.ഐ, ആര്‍.ടി.ഒഎന്നിവരും അടങ്ങുന്നതാണ്‌സമിതി. വാഹന കുരുക്ക് നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, പട്ടണത്തിലെ നാലു പ്രധാന റോഡുകളുടെഒരുകിലോമീറ്റര്‍ പരിധിയില്‍സ്ഥാപിച്ചിട്ടുള്ള ബസ്‌കാത്ത് നില്‍പ്പു കേന്ദ്രങ്ങളുടെ ആവശ്യകത, പാലക്കാട്‌റൂട്ടില്‍ഓടുന്ന ബസുകള്‍ക്ക് നേരെയാത്രക്കാരില്‍ നിന്നുംഉയരുന്ന പരാതികള്‍എന്നിവശരിയായരീതിയില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട്‌സമര്‍പ്പിക്കും. ബഹുജനങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍എന്നിവര്‍ക്ക് സമിതിക്കുമുമ്പാകെ അഭിപ്രായങ്ങള്‍രേഖപ്പെടുത്താം. പുതിയസമിതിയുടെറിപ്പോര്‍ട്ട് നടപ്പാക്കുന്നത്‌വരെ നഗരസഭക്ക് മുന്‍വശത്തും സംഗീത ജംങ്ഷനിലും നിര്‍ത്തലാക്കിയ ബസ്സ്‌സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. പോലീസ്, റവന്യൂ, പി.ഡബ്ലിയു ഡി, നാഷ്ണല്‍ഹൈവെ ,റോഡ് ട്രാന്‍സ്‌പോര്‍ട്ട്, എന്നിവയുടെവകുപ്പ് മേധാവികളും, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും പങ്കെടുത്തു.
- Log in to post comments