Skip to main content

തച്ചനാട്ടുകരയില്‍ ഓപ്പണ്‍ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു

തച്ചനാട്ടുകരയില്‍ ആദ്യ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് ലക്ഷം ചെലവിലാണ് പഞ്ചായത്ത് ഗ്രൗണ്ടില്‍ ജിംനേഷ്യം സ്ഥാപിച്ചത്. വ്യായാമം ചെയ്യുന്നതിനായി എട്ട് ഉപകരണങ്ങള്‍ ജിംനേഷ്യത്തിലുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് രാവിലെയും വൈകിട്ടും ജിംനേഷ്യത്തിലെത്തുന്നത്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രദേശത്തെ യുവാക്കളും ഒപ്പമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി ജിംനേഷ്യം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അണ്ണാന്‍തൊടി ഗ്രൗണ്ടില്‍ സ്ഥാപിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ആസൂത്രണ സമിതി അംഗം കെ. ഹംസപ്പ, കരിമ്പനക്കല്‍ ഹംസ, സി.പി സൈതലവി, ജാഫര്‍ കാലടി, നവാസ് കരിമ്പനക്കല്‍, സൈതലവി പുതുമനക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date